തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ അധ്യാപികയായിരുന്ന തിരുവമ്പാടി അമ്പലപ്പാറ ശ്രീഭവനത്തിൽ സുലോചന (86) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എൻ. ചെല്ലപ്പൻ നായർ. മക്കൾ: സത്യജിത്ത്, സുരേഷ് (ഐ.ഐ.എം), ഡോ. സുജാത (റിട്ട. മലയാള വിഭാഗം അധ്യക്ഷ, മാടായി കോളജ്), സുധ, സുപ്രിയ (കൈറ്റ് ജില്ല കോഓഡിനേറ്റർ, കണ്ണൂർ). മരുമക്കൾ: തങ്കം, എൻ. മിനി (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് നായർക്കുഴി), അശോകൻ, ഉണ്ണികൃഷ്ണൻ, ഡോ. പവിത്രൻ മാവില. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അമ്പലപ്പാറ തറവാട് വീട്ടിൽ.