മക്കരപ്പറമ്പ്: വറ്റലൂർ നെച്ചിക്കുത്തുപറമ്പ് സ്വദേശി വറ്റലൂർ പോസ്റ്റുമാൻ നെച്ചിക്കുത്ത് പ്രദീപ് (57) നിര്യാതനായി. മക്കരപ്പറമ്പ് അങ്ങാടിയിലെ പഴയകാല തയ്യൽകാരനായിരുന്നു. പിതാവ്: കുമാരൻ. മാതാവ്: ശ്രീദേവി. ഭാര്യ: ദയാറാണി (അധ്യാപിക, ജി.ജി.എച്ച്.എസ്.എസ് മലപ്പുറം). മക്കൾ: വൈശാഖ് (പോസ്റ്റ് മാസ്റ്റർ, എളാട്), വിവേക്. സഹോദരങ്ങൾ: മഞ്ജുള (അധ്യാപിക, ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി), ഷർമിള, പരേതനായ വിജയൻ.