പുതുക്കോട്: പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പുതുക്കോട് തെക്കേപ്പൊറ്റയിൽ കൂത്ത്പറമ്പ് കോമളം (60) ആണ് മരിച്ചത്. ജൂലൈ 10നായിരുന്നു സംഭവം. വീട്ടിൽ അടുപ്പ് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. ഭർത്താവ്: ശശിധരൻ. മക്കൾ: നിഷേദ്, ശ്യാംകുമാർ, ജിഷ. മരുമക്കൾ: സുമേഷ്, പ്രസീത.