മക്കരപറമ്പ്: മലപ്പുറം ജില്ല റിട്ട. ട്രഷറി ഓഫിസറും കുറുവ ചുണ്ടയിൽ പരേതനായ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ മകനുമായ സി.യു. ജയകുമാർ (65) നിര്യാതനായി. വിവിധ ജില്ലകളിലും ട്രഷറി ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. മാതാവ്: പരേതയായ പി.എ. കുഞ്ഞിലക്ഷ്മി അമ്മ (രാമപുരം) ഭാര്യ: കെ.വി. ശോഭന കുമാരി (റിട്ട. അധ്യാപിക, എ.യു.പി സ്കൂൾ, കുറുവ). മക്കൾ: ശ്രുതി (അസി. പ്രഫ. അമൃത വിശ്വവിദ്യാപീഠം), സംഗീത് (കാനഡ). മരുമകൻ: സജിത് ശിവരാമൻ (ടി.സി.എസ്). സഹോദരങ്ങൾ: പ്രേംകുമാർ, ശാന്തി കെ. കുമാർ (റിട്ട. ഡി.ഡി കൃഷി വകുപ്പ്), ലഫ്. കേണൽ സുധീർ കുമാർ (റിട്ട. ഇന്ത്യൻ ആർമി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുറുവ വീട്ടുവളപ്പിൽ.