കൊല്ലങ്കോട്: വാദ്യകലാകാരനും മേള പ്രമാണിയുമായ പല്ലശ്ശന പഴയകാവ് മാരാത്ത് വീട് പൊന്നുകുട്ടൻ മാരാർ (77) നിര്യാതനായി. തൃശൂർ പൂരം ഉൾപ്പെടെ നിരവധി പൂരങ്ങളുടെ മേള പ്രമാണി ആയിരുന്നു. ചെണ്ട, തിമില, ഇടയ്ക്ക എന്നിവയിൽ പ്രഗൽഭനായിരുന്നു. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: രമേശ് മാരാർ, രാജേഷ് മാരാർ. മരുമകൾ: സജിത. സംസ്കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഐവർമഠത്തിൽ.