എടവണ്ണ: മത, രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന റിട്ട. അധ്യാപകൻ പൊട്ടണംചാലി പി.സി. സുലൈമാൻ മദനി (81) നിര്യാതനായി. കെ.എൻ.എം ഈസ്റ്റ് ജില്ല പ്രസിഡന്റ്, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം, വണ്ടൂർ നിയോജകമണ്ഡലം പ്രസിഡന്റ്, മഹല്ല് പ്രസിഡന്റ്, എടവണ്ണ സഹകരണ ബാങ്ക് പ്രസിഡന്റ്, ജാമിയ നദ് വിയ മാനേജിങ് കമ്മിറ്റി അംഗം, എടവണ്ണ യതീംഖാന കമ്മിറ്റി അംഗം, മഞ്ചേരി പി.സി.സി സൊസൈറ്റി ഡയറക്ടർ, എടവണ്ണ എക്കോ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സലീം, ഫൈസൽ, സലീന, ഹത്തീബ, ഷീജ. മരുമക്കൾ: ഷാനിമോൾ, ഷഹനാസ്, അബൂബക്കർ മുണ്ടേരി, ലത്തീഫ് പുല്ലങ്ങോട്, പരേതനായ ഇസ്ഹാഖ് അരീക്കോട്.