ചങ്ങരംകുളം: ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിന് സമീപം പരേതയായ കുറ്റിയാട്ട് കണ്ണത്ത് കുഞ്ഞിലക്ഷ്മി അമ്മയുടെ മകൻ നന്ദകുമാറിനെ (54) ഷാർജയിലെ താമസമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തുക്കൾ വിളിച്ചിട്ടും കിട്ടാത്തതിനാൽ ശനിയാഴ്ച വൈകീട്ട് താമസമുറിയിൽ എത്തി പരിശോധിച്ചപ്പോഴാണ് നന്ദകുമാറിനെ മരിച്ച നിലയിൽ കണ്ടത്. 32 വർഷമായി യു.എ.ഇയിൽ പ്രവാസിയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. പരേതനായ ശങ്കരൻ നായരാണ് പിതാവ്. ഭാര്യ: ഷീബ. മക്കൾ: മാളവിക, ആദിത്യൻ.