താനൂർ: താനൂർ സ്വദേശിയും കർണാടകയിലെ ചിന്താമണിയിൽ സ്ഥിരതാമസക്കാരനുമായ അത്തക്കാനകത്ത് ബാവുട്ടി (86) നിര്യാതനായി. താനൂർ അങ്ങാടിയിലെ വ്യാപാരിയായിരുന്ന പരേതനായ പി.കെ. കുഞ്ഞാവ ഹാജിയുടെ അനുജനാണ്. ഭാര്യ: ബിച്ചുമ്മ. മക്കൾ: സഫിയ, സൗദ, അബ്ദുസ്സലാം, സുലൈഖ, സാദിഖ്, ഇസ്മായിൽ, ഖമറുന്നിസ, നജ്മ സുൽത്താന. മരുമക്കൾ: അബ്ദുഹ്മാൻ എന്ന ബാപ്പു (താനൂർ), ശർമിള, അഫ്സൽ (ദുബൈ), ബുഷ്റ, സുമയ്യ, മുസ്തഫ (ദുബൈ), അൻവർ (ബംഗളൂരു), പരേതനായ ഇഖ്ബാൽ (കെ.ജി.എഫ്).