ആലത്തൂർ: ടൗൺ മെയിൻ റോഡ് പിമിനി ഫൂട് വെയർ സ്റ്റോർ ഉടമ വെങ്ങന്നൂർ പറയംകോട് അലിഫ് വീട്ടിൽ എം. ഹുസൈൻ മുഹമ്മദലി (62) നിര്യാതനായി. വെൽഫെയർ പാർട്ടി ആലത്തൂർ പഞ്ചായത്ത് രണ്ടാം വാർഡ് യൂനിറ്റ് പ്രസിഡന്റും നേച്ചർ സ്റ്റഡി ആൻഡ് പ്രൊട്ടക്ഷൻ കൗൺസിൽ (കേരള), ഫോറം ഫോർ കൺസ്യൂമർ ജസ്റ്റിസ് ആലത്തൂർ എന്നിവയുടെ പ്രവർത്തകനുമായിരുന്നു. പിതാവ്: പരേതനായ മുഹമ്മദലി. മാതാവ്: പരേതയായ ഐഷാബി. ഭാര്യ: സാബിറ ഹുസൈൻ (വുമൺ ജസ്റ്റിസ് മൂവ്മെന്റ് പാലക്കാട് ജില്ല വൈസ് പ്രസിഡന്റ്). മക്കൾ: റഷാദ് (അബൂദബി), റഷാന, റാസിഖ്, റിസ്വാൻ (മീഡിയ വൺ). മരുമക്കൾ: ജസ്ല ജാഫർ, ഫാസിൽ മജീദ്, സഫ അലി. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, നൂർജഹാൻ, അബ്ദുൽ മജീദ്, സക്കരിയ, ഷറഫുന്നിസ, ജാസ്മിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.