മാനന്തവാടി: മാനന്തവാടി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തെ വിമുക്ത ഭടൻ മനയ്ക്കൽ വീട്ടിൽ ഓസ്റ്റിൻ വറീതിന്റെ ഭാര്യ മ്യൂറിയൽ ഓസ്റ്റിൻ (72) നിര്യാതയായി. വള്ളിയൂർക്കാവ് നെഹ്രു മെമ്മോറിയൽ യു.പി. സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ടോണി ഓസ്റ്റിൻ, പരേതനായ ടോൾഫിൻ ഓസ്റ്റിൻ. മരുമകൾ: വിജ്ന ജോസ് (അധ്യാപിക, പള്ളിക്കുന്ന് ആർ.സി.എം.യു.പി സ്ക്കൂൾ). സഹോദരങ്ങൾ: ഫിലോമിന, ജോയ്. ഗേളി, ഗോഡ്വിൻ, റോബിൻ, പരേതയായ സെലീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.