പുലാമന്തോൾ: വളപുരത്ത് പരേതനായ കുരുവമ്പലം മുൻ വില്ലേജ് ഓഫിസർ പി.ടി.എസ് മുഹമ്മദ് കുട്ടിയുടെ (കുഞ്ഞാപ്പു ഹാജി) ഭാര്യ കോൽക്കളം ഒളകര പത്തുമ്മക്കുട്ടി ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: സൈദാലി കുട്ടി (കുഞ്ഞുട്ടി ഹാജി), പി.ടി.എസ്. മൂസു (വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ്), അബ്ദുൽ ലത്തീഫ് (അബൂദബി), മുഹമ്മദ് ഹനീഫ (വ്യവസായ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ), അലി നവാസ് (ബിസിനസ്), ആമിനകുട്ടി, ആയിഷകുട്ടി, അലീമു, പരേതനായ മുഹമ്മദ് അഷ്റഫ്. മരുമക്കൾ: അബ്ദുൽ മുത്തലിബ് നെച്ചുള്ളി (വാപ്പുട്ടി-മണ്ണാർക്കാട്), സുലൈഖ ആനക്കപ്പറമ്പിൽ (പെരുമുക്ക്), ഖമറുന്നീസ ടീച്ചർ കള്ളിവളപ്പിൽ (അങ്ങാടിപ്പുറം), ഫാത്തിമ സുഹറ പിച്ചൻചീരാത്ത് (കോഡൂർ), ഷക്കീല ഇമ്മിണി കടവത്ത് (കൈപ്പറ്റ), പി.ടി.എസ്. സുലൈഖ (കുരുവമ്പലം), ഇടപ്പയിൽ ജസീറ (നടുവട്ടം), പരേതരായ ഹംസ തയ്യിൽ, കുഞ്ഞാലൻകുട്ടി എടക്കറവത്ത്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മനങ്ങനാട് പള്ളിയിൽ.