വൈലത്തൂർ: പൊന്മുണ്ടം അരിമണിച്ചോല കുഞ്ഞീതു (65) ദുബൈയിൽ നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ജസീം, വസീം. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, കുഞ്ഞിക്കമ്മദ്, മൊയ്തീൻകുട്ടി, കുഞ്ഞിപ്പാത്തു, പരേതനായ ഹംസ. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന മകൻ ജസീമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഒന്നാം തീയതി മകനോടൊപ്പം നാട്ടിൽ വരാനിരിക്കെ വ്യാഴാഴ്ച രാത്രി ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പൊന്മുണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.