കോങ്ങാട്: കോങ്ങാട് ചാത്തംകുളം തങ്കമണിയുടെയും തത്തയുടെയും മകൻ ഉണ്ണിക്കുട്ടൻ (30) ചാത്തംകുളത്തെ ക്വാറിയിൽ മുങ്ങിമരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ക്വാറിയിൽ മുങ്ങി വലവിരിച്ച് മീൻപിടിക്കുന്നതിനിെടയാണ് സംഭവം. സഹോദരി ബേബിയുടെ ഏഴ് വയസ്സുകാരനായ മകൻ സുബിനെ കൂടെ കൊണ്ടുപോയിരുന്നു. കുട്ടിയെ കരയിൽ നിർത്തി ക്വാറിയിൽ മുങ്ങിയ യുവാവ് പിന്നീട് ഉയർന്ന് വന്നില്ല. ഉണ്ണിക്കുട്ടനെ കാണാനില്ലെന്ന് കുട്ടി വന്ന് അറിയിച്ചപ്പോഴാണ് വീട്ടുകാർ സംഭവമറിഞ്ഞത്. നാട്ടുകാരും കോങ്ങാട് നിലയത്തിലെ അഗ്നിരക്ഷസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കോങ്ങാട് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. മരിച്ച ഉണ്ണിക്കുട്ടൻ പെയിന്റിങ് തൊഴിലാളിയാണ്. ഭാര്യ: ബവിത. മൂന്ന് വയസ്സുള്ള അൻവിത ഏക മകളാണ്. സഹോദരൻ: ഉണ്ണികൃഷ്ണൻ.