ഷൊർണൂർ: കുളപ്പുള്ളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികൻ മരിച്ചു. വല്ലപ്പുഴ കരിമ്പറ്റ അലിക്കോയ മുസ്ലിയാരുടെ മകൻ അബ്ദുസ്സത്താർ (47) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന വല്ലപ്പുഴ സ്വദേശി തിരുകുണ്ടിൽ റഷീദിനും (45) വാണിയംകുളം പനയൂർ ഹസനും പരിക്കേറ്റു. ഗുരുതര പരിക്കുള്ള റഷീദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി പത്തോടെ കുളപ്പുള്ളിയിൽ സംസ്ഥാന പാതയിൽ പറക്കുട്ടിക്കാവിന് സമീപമായിരുന്നു അപകടം.