കോട്ടക്കൽ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭർത്താവും ഭാര്യയും മരിച്ചു. എടരിക്കോട് സ്വാഗതമാട് മങ്ങാടൻ ഉമ്മർ (75), ഭാര്യ കുഞ്ഞിപ്പാത്തുമ്മ (67) എന്നിവരാണ് മരണത്തിലും ഒരുമിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് ഉമ്മർ മരിച്ചത്. രാത്രി പന്ത്രണ്ടോടെയായിരുന്നു കുഞ്ഞിപ്പാത്തുമ്മയുടെ അപ്രതീക്ഷിത മരണം. ഇരുവരുടെയും ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാലത്തറ ജുമാമസ്ജിദിൽ നടന്നു. മക്കൾ: ഉബൈദ് മുസ്തഫ, ഫൈസൽ ഹൈദർ, താഹിർ ബാദുഷ (ദുബൈ), ഒബീല ജമാൽ, അലി അക്ബർ (ദുബൈ), താലിബ് മനാഫ്, സമീറ. മരുമക്കൾ: മുനീറ, സലീന, ഫൗസിയ, റുബയ്യത്ത്, ഫസീല, വി.പി. ഹംസ (വെങ്ങാട്), സഫർ (കടുങ്ങാത്തുകുണ്ട്).