കരുനാഗപ്പള്ളി: കല്ലേലിഭാഗം വില്ലേജിൽ കിഴക്കടത്തു വീട്ടിൽ (പുല്ലയ്യത്ത്) മേരിക്കുട്ടി ജോർജ് (98) നിര്യാതയായി. തേവലക്കര പടിഞ്ഞാറ്റകര നടുക്കുന്നുവിള പുത്തൻവീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: ലീലാമ്മ, ഡാനിയേൽ, രാജു, കുഞ്ഞുകുഞ്ഞമ്മ (ബംഗളൂരു), മറിയകുട്ടി, സജി (റിട്ട. എസ്.ഐ ഓഫ് പൊലീസ്) സാലി (പഴക്കുളം). മരുമക്കൾ: ഗ്രേസി, ലിസി, ബാബു (ബംഗളൂരു), പരേതനായ തോമസ്, സുജ (വെട്ടിക്കോട്), ജോസ് (റിട്ട. സബ് ട്രഷറി ഓഫിസർ, പഴക്കുളം). സംസ്കാരം ബുധനാഴ്ച മൂന്നിന് കല്ലേലി ശാലേം മാർതോമ പള്ളി സെമിത്തേരിയിൽ.