പറളി: െഡങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പറളി ചെക്ക്പോസ്റ്റ് കുന്നത്ത് വീട്ടിൽ പരേതനായ യൂസുഫിന്റെ മകൻ ജംഷാദാണ് (28) മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: നബീസ. ഭാര്യ: മിൻഹ. മക്കൾ: ഇവാൻ. സഹോദരിമാർ: ജാസ്മിൻ, ജസ്ല, ജസ്ന . ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പറളി മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ.