പട്ടാമ്പി: പ്രമുഖ പണ്ഡിതനും ഖതീബും മുദരിസുമായിരുന്ന കാരക്കാട് കെ.വി. മുഹമ്മദ് മുസ്ലിയാർ അൽഖാസിമി (80) നിര്യാതനായി. കാരക്കാട്, പാറപ്പുറം, ആലുവ വെളിയത്തുനാട്, പുറയാർ, കൊളത്തൂർ ജുമാമസ്ജിദ്, പെരുമ്പിലാവ് പള്ളിക്കുളം എന്നിവിടങ്ങളിൽ ഖതീബും മുദരിസുമായി സേവനം ചെയ്തിട്ടുണ്ട്. സമസ്ത സ്ഥാപക മുശാവറ അംഗം കാരക്കാട് അബൂബക്കർ മുസ്ലിയാർ ഗുരുനാഥനാണ്. ഭാര്യമാർ: ആമിന, പരേതയായ ഹവ്വാ ഉമ്മ. മക്കൾ: മുഹമ്മദ് സാലിം നദ്വി (പ്രിൻസിപ്പൽ, ദാറുൽ ഫലാഹ് ഹിഫ്ളുൽ ഖുർആൻ അറബിക് കോളജ് കളമശ്ശേരി), ഉമർ അസ്ലം ബാഖവി (മുദരിസ്, കോന്നല്ലൂർ), അബ്ദുൽ ബാസിത്ത്, ഉമ്മു ആയിഷ, കെ.എം. മുജീബുദ്ദീൻ (സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ല കമ്മിറ്റി), റാഷിദലി ഫൈസി (ഖതീബ്, വീരമംഗലം അന്തിമാടൻകുന്ന്), അസ്മ, നജ്മ. മരുമക്കൾ: അബ്ദുൽ ഹകീം ഫൈസി ചോലയിൽ ആനക്കര, ഹംസ അൻവരി പൊട്ടച്ചിറ, റഷീദ് ഫൈസി മരുതൂർ, ആയിഷ, റാബിയ, ആസ്യ, ഹബീബ, ഹഫ്സത്ത്.