കൊട്ടിയം: മുൻ എം.എൽ.എയും ആർ.എസ്.പി മുൻ സംസ്ഥാന സെക്രട്ടറിയും യു.ടി.യു.സി ദേശീയ പ്രസിഡന്റുമായ എ.എ. അസീസിന്റെ ഭാര്യ ഉമയനല്ലൂർ പറക്കുളം കളീലഴികത്ത് വീട്ടിൽ ഉസൈബ ബീവി (65) നിര്യാതയായി. മക്കൾ: ബിന്ദു, ബിഷ്റു (അധ്യാപിക, ജി.വി.എച്ച്. എസ്.എസ്, ചാരുംമൂട്, ആലപ്പുഴ), ബിനു, ബിജു (ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, കൊല്ലം). മരുമക്കൾ: നഹാസ് (കെ.എം.എം.എൽ ചവറ), നിസാം (ടി.കെ.എം എൻജിനീയറിങ് കോളജ്), അനീഷ് (ബിസിനസ്), ഷെറിൻ (എൻജിനീയർ, ടാറ്റ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ഉമയനല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.