മങ്കട: പാറക്കൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തു (92) നിര്യാതയായി. മക്കൾ: പാത്തുമ്മ, സഫിയ, ആമിന, അബ്ദുൽ ഹമീദ് (ടൈലർ ചേരിയം). മരുമക്കൾ: അമ്പലപ്പള്ളി മൂസ (കൂട്ടിൽ), മന്തേടത്ത് മുഹമ്മദ് (ചേരിയം), ജമീല (കടന്നമണ്ണ), പരേതനായ പല്ലാട്ട് കുഞ്ഞലവി (കൂട്ടിൽ). സഹോദരൻ: അബുമാഷ് വേങ്ങശ്ശേരി (അരിപ്ര). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മങ്കട മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.