ചങ്ങരംകുളം: കായംകുളം സ്വദേശിയായ കെ.എസ്.ഇ.ബി ജീവനക്കാരനെ ചങ്ങരംകുളത്ത് താമസമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സ്വദേശി കോടത്ത് കൊച്ചുതറയിൽ ശാലു രാഘവൻ (41) ആണ് മരിച്ചത്. ചങ്ങരംകുളം കെ.എസ്.ഇ.ബിയിൽ അഞ്ചുവർഷമായി ലൈൻമാനായിരുന്നു. അവിവാഹിതനാണ്. ബുധനാഴ്ച വൈകീട്ട് ഏഴോടെ ചങ്ങരംകുളം മൂക്കുതലയിൽ വാർപ്പിന്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: വിജയമ്മ. സഹോദരങ്ങൾ: ഷാരോൺ, ഷൈജിത്ത്.