ശാസ്താംകോട്ട: പനപ്പെട്ടി കാർത്തികയില്‍ ഡോ. ഡി. പ്രദ്യുമ്നൻ (67) നിര്യാതനായി. കൊട്ടാരക്കര, അച്ചന്‍കോവില്‍, കുണ്ടറ, നെടുമ്പന, കല്ലട സര്‍ക്കാര്‍ ആശുപത്രികളിലും കൊട്ടാരക്കര വിജയ, ശാസ്താംകോട്ട പത്മാവതി ആശുപത്രികളിലും ജോലിചെയ്തിരുന്നു. ഭാര്യ: കെ. ഷീല. മക്കൾ: ഡോ. ഹർഷ പ്രദ്യുമ്നൻ (പ്രിസൈസ് ഐ ഹോസ്പിറ്റൽ, പത്തനാപുരം), ഹരികൃഷ്ണൻ (കോളജ് ഓഫ് എൻജിനീയറിങ്, പത്തനാപുരം). മരുമകൻ: ഡോ. അർജുൻ ശങ്കർ (സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.