കൊല്ലം: ശക്തികുളങ്ങര മകയിരത്തിൽ പരേതനായ വില്യം ഫെർണാണ്ടസിന്റെ ഭാര്യ എൽസി വില്യം (76) നിര്യാതയായി. മക്കൾ: യേശുദാസ് വില്യം (ചീഫ് എഡിറ്റർ, നോട്ടിക്കൽ ടൈംസ് ഡെയ്ലി), പ്രഫ. ഷേർളി വില്യം (കേരള സർവകലാശാലാ അക്വാട്ടിക് ബയോളജി വിഭാഗം), ഡോ. മേഴ്സി വില്യം (ആരോഗ്യവകുപ്പ്). മരുമക്കൾ: അനു വില്യം (പള്ളിത്തോട്ടം ഇൻഫന്റ് ജീസസ് എൽ.പി സ്കൂൾ അധ്യാപിക), റോബിൻ നെറ്റോ, സജി കെ. ജോർജ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി. ബ്രിട്ടോ ചർച്ച് സെമിത്തേരിയിൽ.