ചെന്നലോട്: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും കർഷകത്തൊഴിലാളി നേതാവുമായിരുന്ന നെല്ലിത്താനം എൻ.കെ. വർഗീസ് (75) നിര്യാതനായി. സി.പി.എം ചെന്നലോട് ബ്രാഞ്ച് സെക്രട്ടറി, തരിയോട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കർഷക സംഘം ഏരിയ കമ്മിറ്റി മെംബർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഏലിയാമ്മ. മക്കൾ: ജാൻസി, ജെയ്സൻ (നെല്ലിത്താനം ട്രേഡേഴ്സ്), സുഭാഷ് (വി.ഇ.ഒ തരിയോട്). മരുമക്കൾ: സ്റ്റീഫൻ, ജിഷ, ജ്യോത്സന.