താനൂർ: ശോഭ ജി.എൽ.പി സ്കൂളിന് സമീപം എം.കെ. കാമില (67) നിര്യാതയായി. പുതിയങ്ങാടി പൂഴിക്കുന്ന് സ്വദേശിനിയാണ്. ഭർത്താവ്: ബീച്ച് റോഡിൽ സിമന്റ് വ്യാപാരിയായിരുന്ന എ.പി. ഇബ്രാഹിംകുട്ടി.മക്കൾ: എ.പി. ഷാജി (എം.ഇ.എസ് സ്കൂൾ, തിരൂർ), നിസാർ (ദുബൈ), ജുനൈദ് (ഒമാൻ). മരുമക്കൾ: സമീറ (അധ്യാപിക, എം.എം ഹൈസ്കൂൾ കൂട്ടായി), ഫാബി (കോഴിച്ചെന), ഡോ. നസ്റിയ (വേങ്ങര). സഹോദരൻ: എം.കെ. അബ്ദുല്ല (പുതിയങ്ങാടി).