പറളി: പൗരപ്രമുഖനും ആധ്യാത്മിക പ്രഭാഷകനും പറളി, എടത്തറ മേഖലകളിലെ സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്ന എടത്തറ പാതാക്കരമന വാസുദേവൻ നമ്പൂതിരി (89) നിര്യാതനായി. പറളി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകനും പെരിന്തൽമണ്ണ പതാക്കര എ.യു.പി സ്കൂൾ മുൻ മാനേജറുമാണ്. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: സുബ്രഹ്മണ്യൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, സുരേഷ് നമ്പൂതിരി (അധ്യാപകൻ പാതാക്കര സ്കൂൾ), പ്രദീപ് നമ്പൂതിരി (എസ്.ബി.ഐ പുലാമന്തോൾ). മരുമക്കൾ: ഷൈലജ പ്രാറനാട്ട്, സാവിത്രി പാതിരിപ്പിള്ളി, ശ്രീജ പോഴത്തിൽ, അർച്ചന മുരിയത്ത് (ഇരുവരും പാതാക്കര എ.യു.പി സ്കൂൾ അധ്യാപികമാർ). സഹോദരങ്ങൾ: പ്രിയദത്ത (കാഞ്ഞൂർ മന), ഉമാദേവി (കൂടല്ലൂർ മന), സാവിത്രി (കോടനാട്ട് മന), പാർവതി (കടലായിൽ മന), പരേതനായ പി.എം. പരമേശ്വരൻ നമ്പൂതിരിപ്പാട്.