തിരൂരങ്ങാടി: വെന്നിയൂർ നെല്ലിക്കച്ചിന സ്വദേശി പങ്ങിണിക്കാടന് ഷാഹുല്‍ ഹമീദിനെ (57) കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെന്നിയൂർ സി.എച്ച് പ്രസ്സിന് സമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ: മുനീറ. മക്കൾ: അൻവർ, മുഹമ്മദ് റാഫി, ഇശ്റത്ത്. മരുമകൾ: ഫളീല. തിരൂരങ്ങാടി പൊലീസിന്റെ ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.