കരുവാരകുണ്ട്: കണ്ണത്ത് തെയ്യുട്ടിക്കുന്നിലെ പരേതനായ മഠത്തിൽ ഇപ്പായിയുടെ ഭാര്യ കുഞ്ഞാത്തുട്ടി (83) നിര്യാതയായി. മക്കൾ: ഹംസ ഹാജി (കിഴക്കെത്തല മഹല്ല് ജുമാ മസ്ജിദ് സെക്രട്ടറി), അബ്ദുസ്സലാം (സൈൻ പ്രസ്, കിഴക്കെത്തല), സൈനബ, പാത്തുമ്മ, മൈമൂന, സുലൈഖ. മരുമക്കൾ: മുഹമ്മദലി (കരിങ്കന്തോണി), സിദ്ദീഖ് മൗലവി (മൂത്തേടം), മുനീർ (പുല്ലങ്കോട്), ഉമ്മുകുൽസു (കേരള), റജീന (വാണിയമ്പലം), പരേതനായ കുഞ്ഞി മുഹമ്മദ്.