മുട്ടിൽ: കുട്ടമംഗലം താമസിക്കുന്ന പരേതനായ അബ്ദുൽ അസീസിന്റെ മകൻ അഷ്റഫ് താഴത്തേതിൽ (46) ഹൃദയാഘാതം മൂലം നിര്യാതനായി. കൽപറ്റ ടൗണിലെ ഓട്ടോ ഡ്രൈവറാണ്. മാതാവ്: മറിയം. ഭാര്യ: സൽമ (അധ്യാപിക-ജി.എച്ച്.എസ് പരിയാരം). മക്കൾ: അമൽ സമീക്ക് (ഡബ്ല്യൂ.ഒ.വി.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർഥി), അൽവിസാം (ഡബ്ല്യൂ.ഒ.യു.പി.എസ് നാലാം ക്ലാസ് വിദ്യാർഥി). സഹോദരി: ഷാഹിദ (ഡബ്ല്യൂ.എം.ഒ ഉമ്മർ ഫാറൂഖ് ഹോസ്റ്റൽ).