ചെർപ്പുളശ്ശേരി: ചളവറ പറമ്പിൽ അബു മുസ്ലിയാർ (76) നിര്യാതനായി. സലാല കെ.എം.സി.സി പ്രസിഡന്റ്, സലാല സുന്നി സെൻറർ ഭാരവാഹി, മുസ്ലിം ലീഗ് ചളവറ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ്, തൂമ്പായ മുഹ് യുദ്ദീൻ പള്ളി കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ബാരി (സലാല), സാബിറ, മുഹമ്മദ് ഇഖ്ബാൽ (അബൂദബി), ഖദീജ, അൻവർ. മരുമക്കൾ: ഷമീറ, ബഷീർ, ജസീന, ഷബീർ, സഫ്ന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് തൂമ്പായ മുഹ് യുദ്ദീൻ പള്ളി ഖബർസ്ഥാനിൽ.