തൃത്താല: പട്ടിത്തറ പഞ്ചായത്തിലെ കൂനംമൂച്ചിയിലെ വളയംകുളത്തില്‍ വിദ്യാർഥി മുങ്ങി മരിച്ചു. കപ്പൂര്‍ സിറ്റി മൂര്ക്കഞ്ഞാലില് എം.സി. കുഞ്ഞുമുഹമ്മദിന്റെ മകന് മുഹമ്മദ് ഷിഫാദാണ് (13) മരിച്ചത്. കൂറ്റനാട് വട്ടേനാട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഉച്ചക്കുശേഷം സ്കൂള്‍ അവധിയായതിനാല്‍ കൂട്ടുകാരുമൊത്തു കുളിക്കാന്‍ പോയതായിരുന്നു. അതിനിടെ ഷിഫാദ് വെള്ളത്തില്‍ മുങ്ങിയവിവരം കൂട്ടുകാര്‍ അറിഞ്ഞില്ല. നിറയെ ചണ്ടിയും മറ്റുമായി ഉപയോഗപ്രദമല്ലാതായിരിക്കുകയാണ് കുളം. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: ഷബാന, ഷഹാദ്.