തൃപ്രങ്ങോട്: പഞ്ചായത്തിൽ മത-സാംസ്കാരിക-സാമൂഹിക -രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും കോൺഗ്രസ് നേതാവുമായിരുന്ന കൈനിക്കര ചീരക്കുഴിയിൽ കുഞ്ഞിമുഹമ്മദ് (76) നിര്യാതനായി.തൃപ്രങ്ങോട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, യു.ഡി.എഫ് കൈനിക്കര മേഖല ബൂത്ത് കമ്മിറ്റി ചെയർമാൻ, കൈനിക്കര മഹല്ല് കമ്മിറ്റിയംഗം, കൈനിക്കര എ.എം.എൽ.പി സ്കൂൾ, പരപ്പേരി ബി.ഇ.എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ഭാര്യ: തിത്തീമു. മക്കൾ: ഹസൻ (സൗദി), അൻസാർ (ഖത്തർ), ശിഹാബ് (ഷാർജ), റസിയ, റംല, നസീമ, നുസൈബ. മരുമക്കൾ: ബുഷ്റ, സുമയ്യ, നൂഹ, കുഞ്ഞോൻ (ചന്ദനക്കാവ്), ഹുസൈൻ (മാങ്ങാട്ടിരി), റിയാസ് (പൂക്കയിൽ), സലീം (വട്ടത്താണി). സഹോദരങ്ങൾ: ഏനി ഹാജി, മൊയ്തീൻ, ഹംസ, അബൂബക്കർ, ബീപാത്തു ഹജ്ജുമ്മ, ആയിഷു, കദിയാമു ഹജ്ജുമ്മ, പരേതരായ തിത്തിക്കുട്ടി, കുഞ്ഞിമ്മ.