പൊന്മള: അമ്പലവട്ടം മേലെവടയക്കളത്തില് ശ്രീധരന് നായര്‍ (83) നിര്യാതനായി. പിതാവ്: പരേതനായ തോട്ടത്തില്‍ ചോലക്കര ശ്രീധരന് മൂസത്. മാതാവ്: പരേതയായ മേലെ വടയക്കളത്തില്‍ മാധവി അമ്മ. മലപ്പുറം ജില്ല പൊലീസ് ഓഫിസ്, എം.എസ്.പി ഓഫിസ് എന്നിവയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റായിരുന്നു. മലപ്പുറം രശ്മി ഫിലിം സൊസൈറ്റി, പൊന്മള എസ്.എന്‍.എസ് വായനശാല എന്നിവയുടെ സജീവപ്രവര്‍ത്തകനായിരുന്നു. ഭൗതികശരീരം കോട്ടക്കല്‍ ആര്യവൈദ്യ കോളജ് വിദ്യാർഥികളുടെ പഠനത്തിന് കൈമാറി.