ചക്കുവള്ളി: ചക്കുവള്ളിയിലെ ആദ്യകാല വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റുമായിരുന്ന പി. മുഹമ്മദ്കണ്ണ് റാവുത്തറുടെ ഭാര്യ ലൈലാബീവി (72-റിട്ട. ഹെഡ്മിസ്ട്രസ്, പെരുംകുളം പി.എസ്.പി.ടി.എം എൽ.പി സ്കൂൾ) നിര്യാതയായി. മക്കൾ: മിനി (ആർ.ഐ കായംകുളം മുനിസിപ്പാലിറ്റി), സുനി (അധ്യാപിക, ജി.എച്ച്.എസ്.എസ്, ആറ്റിങ്ങൽ). മരുമക്കൾ: അൻസാരി കായംകുളം, വഹാബ് (മറൈൻ എൻജിനീയർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് പോരുവഴി ഹനഫി ജമാഅത്ത് ഖബർസ്ഥാനിൽ.