പട്ടാമ്പി: വെസ്റ്റ് കൈപ്പുറം തൊണ്ടിയില്‍ കുഞ്ഞിമരക്കാര്‍ ഹാജി (66) നിര്യാതനായി. മുസ്ലിം ലീഗ് വെസ്റ്റ് കൈപ്പുറം ശാഖ പ്രസിഡന്റ്, നൂറാനിയ്യ മഹല്ല് വൈസ് പ്രസിഡന്റ്, പി.എം.എസ്.എ മെമ്മോറിയൽ മദ്റസ ജനറൽ സെക്രട്ടറി, എസ്.വൈ.എസ് തിരുവേഗപ്പുറ പഞ്ചായത്ത് ട്രഷറർ, സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ തിരുവേഗപ്പുറ റേഞ്ച് ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു. ഭാര്യ: ഉമ്മുസൽമ. മക്കൾ: മൻസൂറലി, ടി. മെഹബൂബ് (പരുതൂർ ഹൈസ്കൂൾ അധ്യാപകൻ), മുനീറ (എ.എം.എൽ.പി.എസ് കൈപ്പുറം), മുഹ്സിന (എം.എം.ജെ.ബി.എസ് വെള്ളാളൂർ). മരുമക്കൾ: ഷംല, ഹസീബ, സൈദ് മുഹമ്മദ് (കൈപ്പുറം), ഫറാഷ് പടിഞ്ഞാറങ്ങാടി (എം.എം.ജെ.ബി.എസ് വെള്ളാളൂർ).