കൊല്ലം: ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചിത്രകാരനും ഫോട്ടോഗ്രാഫറുമായ കാവനാട് മീനത്തുചേരി പതിച്ചംവീട്ടിൽ വിജയൻപിള്ള ആണ് (67-വിജി കാവനാട്) മരിച്ചത്. കാവനാട് ജങ്ഷനിൽ വർഷ സ്റ്റുഡിയോ നടത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി കാവനാട് ജങ്ഷനിൽ റോഡ് കുറുകെ കടക്കാനായി കാത്തുനിന്ന വിജയൻപിള്ളയെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആദ്യം ജില്ല ആശുപ്രതിയിലും പിന്നീട് കൊല്ലത്തെയും തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരിച്ചു. കേരളശബ്ദം, കുങ്കുമം പ്രസിദ്ധീകരണങ്ങളുടെ മുൻകാല സ്റ്റാഫ് ചിത്രകാരനായിരുന്നു. ഭാര്യ: ഷൈലജ. മക്കൾ: വർഷ, ആർഷ. മരുമകൻ: ശ്രീജിത്ത്. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.