തിരൂരങ്ങാടി: കാണാതായ മധ്യവയസ്കന്റെ മൃതദേഹം കടലുണ്ടിപ്പുഴ മമ്പുറം ഭാഗത്ത് കണ്ടെത്തി. വൈലത്തൂർ നഴ്സറിപടി സ്വദേശി അരീക്കൻ ചോല മുഹമ്മദിന്റെ മകൻ കൈനാലിന്റെ (56) മൃതദേഹമാണ് ലഭിച്ചത്. ശനിയാഴ്ച മുതൽ ഇയാളെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ കൽപകഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽ മൃതദേഹം കണ്ടത്. ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രവാസിയായ ഇദ്ദേഹം അടുത്തുതന്നെ അൽ ഐനിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ആയിശാബി. മക്കൾ: മുഹമ്മദ് സാക്കിർ, ജാഫർ സാദിഖ്, മുഹമ്മദ് സിനാൻ, ഫാത്തിമ ജാസ്മിൻ. മരുമകൻ: റിയാസ് തെന്നല.