പത്തിരിപ്പാല: വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. മണ്ണൂർ പെരടിക്കുന്ന് നെല്ലിക്കാട് പൂളക്കൽ സെയ്ത് മുഹമ്മദാണ് (60) മരിച്ചത്. ശനിയാഴ്ച രാത്രി 12 ഓടെയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 3.45 നായിരുന്നു അപകടം. പൊട്ടിത്തെറി നടക്കുമ്പോൾ സെയ്ത് മുഹമ്മദ് വീടിന്റെ പുറത്തായിരുന്നു. സ്ഫോടനത്തിൽ സാരമായി പൊള്ളലേറ്റ സെയ്ത് മുഹമ്മദിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: ഹാജറുമ്മ. മക്കൾ: ഷാജിത, ഖദീജ. മരുമക്കൾ: മുഹമ്മദ് ശരീഫ്, അക്ബറലി. വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം വൈകീട്ട് നെല്ലിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.