വടക്കഞ്ചേരി: സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പോയ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. പുതുക്കോട് പാട്ടോല ലക്ഷംവീട്ടിൽ ഹക്കീം-ഷമീറ ദമ്പതികളുടെ മകൻ റൈഹാൻ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ അപ്പക്കാട് കാരാട്ട് കുളത്തിലാണ് അപകടം. പുതുക്കോട് സർവജന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ റൈഹാൻ പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. സുഹ്യത്തുക്കൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരെത്തി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രി 11ഓടെ മരിച്ചു. സഹോദരങ്ങൾ: റിസ്ഫാൽ, റിഹാൽ.