പെരിന്തല്‍മണ്ണ: നിര്‍മാണ തൊഴിലാളിയായ ഒഡിഷ സ്വദേശി പണിനടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ഒഡിഷ ഖോര്‍ദ കൊടപല്ല ലെങ്കാസഹി സ്വദേശി ദ്രുബ ചരണ്‍ സഹൂവിെൻറ മകന് പ്രഭാത്കുമാര്‍ സഹൂവാണ് (38) മരിച്ചത്. കാണാത്തതിനെത്തുടര്‍ന്ന് കൂടെയുള്ളവര്‍ നടത്തിയ തിരച്ചിലിൽ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തിന് താഴെ ആളെ കണ്ടെത്തിയത്. ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച പെരിന്തല്‍മണ്ണ എസ്.ഐ ശശിയുടെ നേതൃത്വത്തില്‍ മൃതദേഹ പരിശോധന നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഒഡിഷയിലേക്ക് കൊണ്ടുപോയി.