നിലമ്പൂർ: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റു. വഴിക്കടവ് പൂവ്വത്തിപൊയിൽ പരേതനായ പുഴുത്തിനിപ്പാറ മുഹമ്മദ് ബഷീറിന്റെ മകൻ ഷഹലുദ്ദീനാണ് (24) മരിച്ചത്. പൂവ്വത്തിപൊയിൽ കരുവാത്ത് ഹംസയുടെ മകൻ സാജറിനാണ് (22) ഗുരുതര പരിക്കേറ്റത്. മമ്പാട് പുളിക്കലോടി കമ്പനിപ്പടിക്ക് സമീപം തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു അപകടം. നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ഷഹലുദ്ദീൻ മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സാജർ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഷഹലുദ്ദീന്റെ മാതാവ്: ഹാജറ. സഹോദരങ്ങൾ: ഷംസാദ്, ഷഹർബാൻ, ഷംസുദ്ദീൻ, ഷക്കീല, ഷിഹാബ്, ഷറഫുദ്ദീൻ.