കല്ലടിക്കോട്: വയോധികരെയും അഗതികളെയും പുനരധിവസിപ്പിക്കുന്ന കാരാകുർശ്ശിയിലെ ‘ആകാശപ്പറവകൾ’ ത്രിത്വാശ്രമം എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ ഫാ. സണ്ണി ഊക്കൻ (73) നിര്യാതനായി.
റോമൻ കത്തോലിക്ക വിഭാഗത്തിലെ കാർമലൈറ്റ് മേരി ഇമാക്യുലേറ്റ് സന്യാസ സമൂഹത്തിലെ അംഗമാണ്. തെരുവിൽ അലയുന്ന യാചകരെയും അസുഖ ബാധിതരെയും പുനരധിവസിപ്പിക്കാനാണ് കാരാകുർശ്ശി കുനിയംകാട് ത്രിത്വാശ്രമം സ്ഥാപിച്ചത്. നാല് പതിറ്റാണ്ട് സമൂഹത്തിലെ അശരണർക്കിടയിൽ പ്രവർത്തിച്ച സി.എം.ഐ സന്യാസസഭയിലെ വൈദികനാണ്. വ്യാഴാഴ്ച രാവിലെ 11ന് കാരാകുർശ്ശിയിലെ ത്രിത്വാശ്രമത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് രണ്ടിന് കരിമ്പ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.