എടയൂർ: പൂക്കാട്ടിരി വലിയപറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ മുഹമ്മദലി (86) നിര്യാതനായി. ഭാര്യ: ഇയ്യാത്തുമ്മ. മക്കൾ: ജഹ്ഫർ, വഹീദ , റംല, സഫിയ, ഫസ്ല, പരേതയായ ഫാത്തിമ. മരുമക്കൾ: മുസ്തഫ, അബ്ദുസ്സമദ് (മലപ്പുറം), അബ്ദുറഹീം പുത്തനത്താണി (ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതി അംഗം), അബൂബക്കർ അയിരൂർ , നജ്മുദ്ദീൻ കുന്നക്കാവ്, ആബിദ. സഹോദരങ്ങൾ: ആയിശ മലപ്പുറം, ഫാത്തിമ, ദാവൂദ്, പരേതരായ അബൂബക്കർ, ജമീല. ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും ‘പ്രബോധനം’ ജീവനക്കാരനുമായിരുന്നു പരേതൻ.