മാറഞ്ചേരി: പരിച്ചകത്ത് പരേതനായ കണ്ണാത്തേൽ ഏറാട്ടേൽ മുഹമ്മദുണ്ണിയുടെ മകൻ കരുവടിയിൽ മുഹമ്മദ് കുട്ടി (52) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതംമൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒമ്പത് വയസ്സുള്ള മകൾ ആയിശ മിൻഹ പനി ബാധിച്ച് മരിച്ചതിനാൽ മൂന്നുമാസം മുമ്പ് നാട്ടിൽ വന്നിരുന്നു. തിരിച്ചുപോയശേഷം രണ്ടു മാസമായപ്പോഴാണ് മുഹമ്മദ് കുട്ടിയുടെ മരണം. ഭാര്യ: ഫാത്തിമ. മുഹ്സിൻ ഏക മകനാണ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബൂബക്കർ, അശ്റഫ്, ബീവാത്തുകുട്ടി, ഉമ്മാച്ചു, റുഖിയ. ഞായറാഴ്ച രാവിലെ ആറിന് മൃതദേഹം നാട്ടിൽ എത്തിക്കും. ഖബറടക്കം ഏഴിന് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.