തൃക്കരിപ്പൂർ: സന്തോഷ് ട്രോഫി താരം ഇ.കെ. റിസ്വാൻ അലിയുടെ മാതാവ് വൾവക്കാട് വി.കെ.പി റോഡിൽ ഇ.കെ. ഖൈറുന്നിസ (57) നിര്യാതയായി. നീലേശ്വരം കോട്ടപ്പുറത്തെ പരേതരായ പി.പി. ഇബ്രാഹിമിന്റേയും നഫീസയുടേയും മകളാണ്.
ഭർത്താവ്: പരേതനായ വി.പി. മുഹമ്മദലി. മറ്റുമക്കൾ: റാഷിദ് അലി (റിയാദ്), റിയാസ് അലി (ലണ്ടൻ). മരുമക്കൾ: സലീന കാടങ്കോട്, നാസിറ പടന്നക്കാട്, ഷഹാമ പെരുമ്പ.
സഹോദരങ്ങൾ: ഇസ്മായിൽ വൾവക്കാട്, മുഹമ്മദ് കുഞ്ഞി, നൗഷാദ്, ആയിഷ കോട്ടപ്പുറം, മറിയം കമ്മാടം, കദീജ ബങ്കളം.