മണ്ണാര്‍ക്കാട്: യുവാവിനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തെങ്കര കൈതച്ചിറ മുക്കാട്ടുവീട്ടില് ചാമിയുടെ മകന് ഗിരീഷാണ് (26) മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കൈതച്ചിറ പൊട്ടിപ്പാലത്തിന് സമീപമാണ് സംഭവം. കുളിക്കാനെത്തിയവര്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്ന നിലയില്‍ ഗിരീഷിനെ കാണുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.