തിരൂര്‍: ഏഴൂര്‍ ഹൈസ്കൂളിന് സമീപം കീഴേടത്തില്‍ മൊയ്തുവിന്റെ മകന് കുഞ്ഞിമൊയ്തീന്‍ (ബാവ -74) നിര്യാതനായി. ഭാര്യമാര്‍: പരേതയായ നഫീസ, ജമീല. മക്കള്‍: ഷറഫുദ്ദീന്, മുഹമ്മദ് റിയാസ് (ഇരുവരും ദുബൈ), റസീന. മരുമക്കള്‍: കീഴേപ്പാട്ട് അബ്ദുന്നാസര്‍, ഹസീന, ആബിദ. സഹോദരങ്ങള്‍: അബു, ബീപാത്തു, ഖദീജ, പരേതനായ സൈതാലിക്കുട്ടി എന്ന കുഞ്ഞിബാവ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോരങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.