പുളിക്കല്‍: ആന്തിയൂര്‍കുന്ന് സ്വദേശി ഇല്ലത്ത് പരേതനായ രാമന്റെ മകന് കുപ്പേക്കാടന് ഷണ്മുഖന് (61) നിര്യാതനായി. സജീവ പൊതുപ്രവര്‍ത്തകനും സി.പി.എം പുളിക്കല്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായിരുന്നു. മാതാവ്: ആച്ച. ഭാര്യ: ഷീല. മക്കള്‍: പുണ്യ, പ്രണവ്. മരുമക്കള്‍: ശ്യാംപ്രസാദ്, അനന്യ. സഹോദരിമാര്‍: ചിന്നമ്മു, ശാന്ത, ലീല.