മങ്കട: കടന്നമണ്ണയിലെ പരേതനായ കറുമുക്കിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞീരുമ്മ (96) നിര്യാതയായി. മക്കൾ: അബ്ബാസ് മാസ്റ്റർ (റിട്ട. അധ്യാപകൻ), സഫിയ, സുഹ്റ, പരേതയായ സുബൈദ. മരുമക്കൾ: അബു ശാന്തപുരം, ബിയ്യ, പരേതരായ കുഞ്ഞുസൂപ്പി മങ്കട, മുഹമ്മദ് ചേപ്പൂർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കടന്നമണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.