അഞ്ചൽ: സംസ്കൃത, ജ്യോതിഷ പണ്ഡിതനും എഴുത്തുകാരനുമായ അഞ്ചൽ പനയഞ്ചേരി ദേവാലയത്തിൽ പ്രഫ. കെ. വാസുദേവൻ ഉണ്ണി (76, യൂനിവേഴ്സിറ്റി കോളജ് റിട്ട. സംസ്കൃതം പ്രഫസർ) നിര്യാതനായി. ഭാര്യ: ടി. എസ് ലീല (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: അനിൽദേവ് (കാനഡ), അമൽദേവ് (സൗദി), ആശാലക്ഷ്മി (ദുബൈ). മരുമക്കൾ: ഡെബോറ (കാനഡ), പ്രീതി (ബംഗളൂരു), സന്തോഷ് (ദുബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.